ഏലച്ചോല കുടുംബത്തിന്‍െ ഉത്ഭവം

കോഴിക്കോടിനടുത്തുള്ള ചാലിയം സ്വദേശികളായ ഒരു സംഘം വ്യാപാരികള്‍, ഉപ്പ് കച്ചവടവും മര കച്ചവടവുമായി മലബാറിന്‍റെ പലഭാഗങ്ങളിലും ചുറ്റിസഞ്ചരിച്ചിരുന്നു.ആ സംഘത്തില്‍പ്പെട്ട ഒരു കുടംബം പിന്നീട് താനൂരില്‍ നാലകത്ത് എന്ന സ്ഥലത്താണ് താമസിച്ചത്. അവരുടെ നേത്യത്വത്തില്‍ താനൂര് കേന്ദ്രികരിച്ച് വ്യാപാരം നടത്തിവന്നിരുന്നു. ഏറനാട്, വള്ളുവനാട് താലൂക്കുകളാണ് വ്യാപാര മേഖലയായി തിരഞ്ഞെടുത്തിരുന്നത്. പ്രസ്തുത താലൂക്കുകളുടെ ഏകദേശം മധ്യഭാഗത്ത് സ്ഥിതിചെയ്യുന്നതും, രണ്ടിന്‍റെയും അതിരുകളിലായി ഉളളതുമായ കൂട്ടിലങ്ങാടിയില്‍ കടലുണ്ടി പുഴയും, ചെറുപുഴയും കൂടിചേരുന്ന കടവത്ത് എന്നസ്ഥലം അവരുടെ വ്യാപാര വസ്തുക്കള്‍ സ്റ്റോക്ക് ചെയ്യുന്നതിന്നും വ്യാപാരം നടത്തുന്നതിനും അവര്‍ ഉപയോഗപെടുത്തിയിരുന്നു. 18ാം നുറ്റാണ്ടിന്‍റെ (1700കളുടെ) അവസാനത്തെ പകുതിയുടെ തുടക്കത്തിലാണ് ഈ സംഭവങ്ങള്‍ നടന്നിട്ടുള്ളത്.

ഈ വ്യാപാരികളില്‍പെട്ട പ്രമുഖരായ വ്യക്തികളെ അന്നത്തെ വള്ളുവനാട് രാജാവ് സ്വാധിനിച്ച് അദ്ദേഹത്തിന്‍റെ സഹായികളായി വള്ളുവനാട് താലൂക്കിലെ പല സ്ഥലങ്ങളിലും കുടിയിരുത്തുകയുണ്ടായി. വളളുവനാട് രാജാവിന്‍റെ കൊട്ടാരത്തിലേക് കൂട്ടിലങ്ങാടി, പള്ളിപ്പുറം പ്രദേശങ്ങളില്‍ നിന്നും നികുതി ഇനത്തില്‍ പിരിഞ്ഞ് കിട്ടിയിരുന്ന ധാന്യങ്ങളും മറ്റും സൂക്ഷിക്കുന്ന കളം സ്ഥിതിചെയ്തിരുന്നത് നടുവത്ത്കളം എന്ന കുടിയിരുപ്പിലായിരുന്നു ഇതില്‍പ്പെട്ട കുഞ്ഞി മുഹമ്മദ് എന്നയാളെ കുടിയിരുത്തിയത് നടുവത്ത്കളം എന്ന കുടിയിരിപ്പിലായിരുന്നു.

കുഞ്ഞി മുഹമ്മദിന്‍റെ കുടുംബത്തിലെ അംഗസംഖ്യയുടെ വര്‍ദ്ധനക്കനുസരിച്ച് അദ്ദേഹത്തിന്‍റെ മക്കള്‍ ഓരോരുത്തരും വെവ്വേറെ കുടുംബങ്ങളായി മാറിതാമസിച്ചപ്പോള്‍ ഒരു മകനായിരുന്ന കുഞ്ഞാലി എന്നവര്‍ മാറി താമസിച്ചത് കടൂപ്പുറത്തുള്ള ഏലച്ചോല കുടിയിരിപ്പിലേക്കാണ് (1039 തുലാം മാസം)1864ല്‍ ഇഹലോകവാസം വെടിഞ്ഞ പ്രസ്തുത കുഞ്ഞാലി എന്നവരില്‍ കൂടിയാണ് ഏലച്ചോല കുടുംബത്തിന്‍റെ ഉത്ഭവം.

കുഞ്ഞാലി എന്നവരുടെ മക്കളായിരുന്ന കുഞ്ഞാപ്പ എന്ന അബൂബക്കർ ആദ്യം മുഞ്ഞക്കുളത്തും പിന്നീട് ആൽക്കുണ്ട് കുടിയിരിപ്പിലും, കുഞ്ഞിമൊയ്തീൻ ആൽക്കൽ കുടിയിരിപ്പിലും, കുഞ്ഞഹമ്മദ് ഏലച്ചോല കുടിയിരിപ്പിൽ കിഴക്കേ ഭാഗത്തു വീട് വെച്ച് അവിടെയും, കമ്മദ് എന്നവർ ഏലച്ചോല തറവാട്ട്പുരയിലും താമസിച്ചു .

കുഞ്ഞാപ്പ എന്ന അബൂബക്കറുടെ മക്കളിൽ മൊയ്തീൻ എന്ന കുഞ്ഞാൻ തെക്കെതൊടി കുടിയിരിപ്പിലും, കുഞ്ഞഹമ്മദ് ചിറ്റാടിമ്മൽ കുടിയിരിപ്പിലും, അത്തൻകുട്ടി ആൽക്കൽ കുടിയിരിപ്പിലും, അഹമ്മദ് പറച്ചോല കുടിയിരിപ്പിലും, അലവി ആൽക്കുണ്ടിൽ കുടിയിരിപ്പിലും താമസിച്ചു .

തെക്കെതൊടിയിൽ കുടിയിരിപ്പിൽ താമസിച്ച മൊയ്തീൻ എന്ന കുഞ്ഞാൻ എന്നവർക്ക് കുട്ടിമാൻ എന്ന കുഞ്ഞിമുഹമ്മദ് , അലവികുട്ടി, കുഞ്ഞാപ്പ എന്ന അബൂബക്കർ ,ബാപ്പു എന്ന മൊയ്ദീൻ ,ആലി എന്നീ അഞ്ച് ആൺ മക്കളും തായുമ്മ , പാത്തുകുട്ടി എന്നി രണ്ട് പെൺ മക്കളും ആണ് ഉണ്ടായിരുന്നത് .അതിൽ തായുമ്മ എന്നവരെ പെരിന്തൽമണ്ണ പച്ചീരി കുടുംബത്തിലേക്കും , പാത്തുകുട്ടി എന്നവരെ ഏലച്ചോല കുടുംബത്തിൽ തന്നെ പറച്ചോല താവഴിയിലേക്കും ആണ് വിവാഹം ചെയ്തത് .

കുട്ടിമാൻ എന്ന കുഞ്ഞിമുഹമ്മദ് കൂട്ടപ്പുറം കുടിയിരിപ്പിലും , അലവികുട്ടി ചിറ്റാടിമ്മൽ കുടിയിരിപ്പിന്റെ കിഴക്കുഭാഗത്തുള്ള ചെറിയ ചിറ്റാടിമ്മൽ കുടിയിരിപ്പിലും, കുഞ്ഞാപ്പ എന്ന അബൂബക്കർ വടക്കെതൊടി കുടിയിരിപ്പിലും , ബാപ്പു എന്ന മൊയ്തീൻ ആൽക്കൽ കുടിയിരിപ്പിലെ മൊട്ടമ്മലും , ഏറ്റവും ചെറിയ മകനായ ആലി തെക്കെതൊടിയിൽ കുടിയിരിപ്പിലും താമസിച്ചു.ഏലച്ചോല കുടുംബത്തിൽ അംഗസംഖ്യ വർദ്ധിക്കുകയും ഒരേ പേരിൽ ഉള്ളവരുടെ എണ്ണം കൂടുകയും ചെയ്തതോടെ ഒരേ പേരിൽ അറിയപ്പെടുന്നവർ ഏതു പരമ്പരയിൽ പെട്ടവരാണെന്നു തിരിച്ചറിയുന്നതിനു വേണ്ടി അവരുടെ പേരിന്റെ കൂടെ കുടിയിരിപ്പിന്റെ പേരുംകൂടി ചേർത്തിയാണ് അറിയപ്പെടാറുള്ളതെങ്കിലും , കുഞ്ഞാലി എന്നവരുടെ പരമ്പരയിൽ ഉള്ള മുഴുവൻ പേരും ഏലച്ചോല എന്ന വീട്ടുപേർ തന്നെയാണ് ഉപയോഗിക്കുന്നത്.

The Origin of the Elachola Family

A group of businessmen belonging to Chaliyam in Kozhikode, engaged in the business of salt and timber used to travel to the different parts of Malabar.

One of those families settled at Nalakath in Tanur and since then they conducted business under the leadership of this family. Eranadu and Valluvanadu became their main areas of business.

They stocked their goods mainly at Kadavath (the place where the Kadalundi river and Cheru puzha joins). It was the best place for these businessmen since it joined Eranadu and Valluvanadu taluks.

The Valluvanadu Raja, influenced some of these merchants and made them settle in a place in Valluvanadu Taluk. One of the merchants, named Kunhi Mohamed settled in Naduvath household and was given charge of the granary which contained collection of crops received as tax to the Valluvanadu Raja’s court.

One of Kunhi Mohamed’s son Kunhali settled at Elachola house of Kadoopuram. This marked the beginning of Elachola family. Kunhali passed away in ME 1039 (English Era 1864)