തെക്കെതൊടിയിൽ താവഴി

തെക്കെതൊടിയിൽ താമസിച്ച ഏറ്റവും ചെറിയ മകനായ ആലി വിവാഹം കഴിച്ചത് ആൽക്കുണ്ട് തറവാട്ടിൽ നിന്നും കൈതേങ്ങൽ കുടിയിരിപ്പിൽ താമസിച്ചിരുന്ന അബൂബക്കർ എന്ന കുഞ്ഞാപ്പുവിന്റെ മകളായ ഇമ്മു എന്ന് വിളിച്ചിരുന്ന ഉണ്ണിപ്പാത്തുമ്മയെയാണ്.അവർക്ക് മൊയ്തീൻ എന്ന കുഞ്ഞാൻ, അബൂബക്കർ എന്ന കുഞ്ഞാപ്പുട്ടി,മുഹമ്മദ്കുട്ടി, അബ്ദുറഹ്മാൻ എന്ന കുട്ടിമാൻ, ഉമ്മർകുട്ടി ,അബ്ദുൽമജീദ്, അബ്ദുൽ ലത്തീഫ് എന്നീ എഴ് ആൺ മക്കളും കുഞ്ഞാച്ചുമ്മ ,ആയിഷുമ്മ ,റംലത്ത് ,അസ്മാബി എന്നീ നാല് പെൺ മക്കളും ആണു ഉണ്ടായിരുന്നത്. ഇതിൽ അബ്ദുറഹിമാൻ എന്ന കുട്ടിമാൻ 10 ഏപ്രിൽ 2012 ാം തിയ്യതി മരണപ്പെട്ടു .ബാക്കി മക്കൾ ജീവിച്ചിരിക്കുന്നു .അതിൽ മൊയ്തീൻ എന്ന കുഞ്ഞാൻ,അബൂബക്കർ എന്ന കുഞ്ഞാപ്പുട്ടി ,അബ്ദുൽ മജീദ് എന്നിവർ പടിഞ്ഞാറ്റുംമുറി യിലും,മുഹമ്മദ് കുട്ടി മുഞ്ഞക്കുളത് നെച്ചിക്കുറ്റിയിലും,ഉമ്മർകുട്ടി കവളപ്പാറയിലും വീട് വെച്ചു ,അബ്ദുറഹിമാൻ എന്ന കുട്ടിമാൻ തെക്കെതൊടിയിൽ കുടിയിരിപ്പിൽ തന്നെ വേറെ വീട് വെച്ചും അബ്ദുൽ ലത്തീഫ് എന്ന മാനു തെക്കെതൊടി കുടിയിരിപ്പിലെ തറവാട് പുരയിലും താമസമാക്കി .കുഞ്ഞാച്ചുമ്മയെ പെരിങ്ങോട്ടുപുലതുള്ള നെച്ചിക്കണ്ടത്തിൽ കുടുംബത്തിലേക്കും, ആയിഷുമ്മയെ പുല്ലാര യിലെ കൊണ്ടോട്ടിപറമ്പൻ കുടുംബത്തിലേക്കും, റംലത്തിനെ കുളപ്പറമ്പിൽ തണ്ടായത്ത് കുടുംബത്തിലേക്കും, അസ്മാബിയെ പഴമള്ളൂർ പഴേടത്ത് കുടുംബത്തിലേക്കും ആണു വിവാഹം ചെയ്തിട്ടുള്ളത്.

കുഞ്ഞാച്ചുമ്മയുടെ ഭർത്താവ് മുഹമ്മദ് എന്ന കുഞ്ഞാനും കുഞ്ഞാച്ചുമ്മയും പെരിങ്ങോട്ട്പുലത്തും ,ആയിഷുമ്മയുടെ ഭർത്താവ് കുഞ്ഞാപ്പുവും ആയിഷുമ്മയും പുല്ലാരയിലും,റംലത്തിന്റെ ഭർത്താവ് ആലിയും റംലത്തും കുളപ്പറമ്പിലും ,അസ്മാബിയുടെ ഭർത്താവ് കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞയും അസ്മാബിയും പഴമള്ളൂരിലും വീട് വെച്ച് കുടുംബ സമേതം താമസമാക്കി.